---
title: "കൂട്ടുകച്ചവടത്തില്‍ വഞ്ചന ; ചൊക്ലി സ്വദേശിയായ ദമ്പതികൾ ഉൾപ്പടെ 3 പേർക്കെതിരെ കേസ്"
english_title: "Chokli Partnership Business Fraud Case 3 Booked Thalassery Police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392188/Chokli, Partnership Fraud, Thalassery Police, Fake Documents, Furniture Business"
published_at: "2026-11-18T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afdc91048584_6afb122d845da_thalassery-scooter-stolen-roadside-mukund-mallar-road.jpg"
keywords: ["Chokli", "Partnership Fraud", "Thalassery Police", "Fake Documents", "Furniture Business"]
---

# കൂട്ടുകച്ചവടത്തില്‍ വഞ്ചന ; ചൊക്ലി സ്വദേശിയായ ദമ്പതികൾ ഉൾപ്പടെ 3 പേർക്കെതിരെ കേസ്

> **Lead Summary:** ചൊക്ലി: കൂട്ടുകച്ചവടത്തിനിടെ വ്യാജരേഖ ചമച്ച് ഉടമസ്ഥാവകാശം കൈക്കലാക്കിയെന്ന പരാതിയില്‍ ദമ്പതികള്‍ക്കും സുഹൃത്തിനുമെതിരേയും തലശേരി പൊലിസ് വിശ്വാസ വഞ്ചനാ കേസ് രജിസ്റ്റര്‍ ചെയ്തു.

## Article Content

ചൊക്ലി: കൂട്ടുകച്ചവടത്തിനിടെ വ്യാജരേഖ ചമച്ച് ഉടമസ്ഥാവകാശം കൈക്കലാക്കിയെന്ന പരാതിയില്‍ ദമ്പതികള്‍ക്കും സുഹൃത്തിനുമെതിരേയും തലശേരി പൊലിസ് വിശ്വാസ വഞ്ചനാ കേസ് രജിസ്റ്റര്‍ ചെയ്തു.

ചൊക്ലിയിലെ സന്ദീപ്, ഭാര്യ ശ്രീലക്ഷ്മി, പിലാക്കൂല്‍ സ്വദേശിനി ലൈല എന്നിവര്‍ക്കെതിരേയാണ് കേസ്. ന്യൂമാഹി പെരിങ്ങാടിയിലെ അനിഴത്തില്‍ സി.എച്ച് ഷൈജുവാണ് പരാതിക്കാരന്‍.

ഷൈജുവും സന്ദീപും പിലാക്കൂലിലെ മഹമൂദും ചേര്‍ന്ന് 2019 മുതല്‍ ചോനാടം കിന്‍ഫ്രയില്‍ പങ്കാളിത്ത വ്യവസ്ഥയില്‍ ഫര്‍ണിച്ചര്‍ ബിസിനസ് നടത്തിവരികയായിരുന്നു. ഇതിനിടെ മഹമൂദ് മരണപ്പെട്ടു. തുടര്‍ന്ന് പങ്കാളികള്‍ക്കിടയില്‍ അസ്വാരസ്യങ്ങളുണ്ടായി.

ഇതിനിടെ ഷൈജു അറിയാതെ സന്ദീപ് സ്വന്തം ഭാര്യയെയും മഹമൂദിന്റെ ഭാര്യയെയും സ്ഥാപനത്തിന്റെ പങ്കാളികളായി ചേര്‍ത്തുവെന്നാണ് പരാതി. ഇതിനായി വ്യാജരേഖകള്‍ തയാറാക്കി ജി.എസ്.ടി രജിസ്‌ട്രേഷന്‍ നടത്തുകയും സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം കൈക്കലാക്കി വഞ്ചിക്കുകയും ചെയ്‌തെന്നാണ് ഷൈജു പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

English Summary: Thalassery police have registered a breach of trust case against a couple and their friend on a complaint that ownership was taken over by creating fake documents during a partnership business. The case is against Sandeep of Chokli, his wife Sreelakshmi, and Laila of Pilakool. The complainant is C.H. Shaiju of Anizathil, Peringadi, New Mahe. Shaiju, Sandeep and Mahmood of Pilakool had been running a furniture business in partnership at Chonadam KINFRA since 2019. Meanwhile Mahmood passed away. Then disputes arose between partners. The complaint is that Sandeep, without Shaiju's knowledge, added his own wife and Mahmood's wife as partners of the firm. Shaiju says in his complaint to police that fake documents were prepared for this, GST registration was done and ownership of the firm was taken over and cheated.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392188/Chokli, Partnership Fraud, Thalassery Police, Fake Documents, Furniture Business)